കെ .ജി .പി.എ ആലപ്പുഴ ജില്ലാ സമ്മേളനം പി .പി ചിത്തരഞ്ജൻ എം .ൽ എ ഉത്‌ഘാടനം നിർവ്വഹിച്ചു .

ആർദ്രം പദ്ധതിയിൽ എല്ലാ ആശുപത്രിയിലും കൂടുതൽ ഫാർമസിസ്റ്റ് തസ്തികകൾ സൃഷ്ടിക്കണമെന്ന് കേരളാ ഗവ : ഫാർമസിസ്റ്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഉച്ചഭക്ഷണ സമയമില്ലാതെ ജോലി സമയം വർദ്ധിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബഹു . എം.ൽ.എ പി .പി ചിത്തരഞ്ജൻ ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ജി . പ്രകാശ് (ജില്ലാ പ്രസിഡണ്ട്) അധ്യക്ഷനായിരുന്നു.സ്വാഗതം സാബു.ബി (സംസ്ഥാന കമ്മറ്റി അംഗം കെ.ജി.പി.എ). ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.കെ.ജി.സന്തോഷ് , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.മനോജ് കുമാർ എം.എസ്, ദീപ.എൽ (സംസ്ഥാന സെക്രട്ടറി KGNA), ബിന്ദു.(എസ്.വി.ഒ ഇൻ-ചാർജ്), അനു. എ. (ജില്ലാ പ്രസിഡണ്ട് KHSLTA), അനിത ഡി.എൻ (സംസ്ഥാന വൈസ് പ്രസിഡണ്ട് -കെ.ജി.പി.എ), സന്ധ്യ (പ്രതിനിധി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ), ഡി. മുറാദ് (സംസ്ഥാന ട്രഷറർ SPO), എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു സംസാരിച്ചു. കെ.ജി.പി.എ വനിതാവിംഗ് ജില്ലാ കൺവീനർ ശ്രീമതി.സംഗീത പി.ഒ. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. പുതിയ ഭാരവാഹികൾ ജി പ്രകാശ് (പ്രസിഡണ്ട് ),ശ്രീകുമാർ കെ .ജി ( സെക്രട്ടറി ),അർച്ചന കെ.ആർ (ട്രഷറർ)

5 responses to “കെ .ജി .പി.എ ആലപ്പുഴ ജില്ലാ സമ്മേളനം പി .പി ചിത്തരഞ്ജൻ എം .ൽ എ ഉത്‌ഘാടനം നിർവ്വഹിച്ചു .”

  1. Sajeev P says:

    ആശംസകൾ

    അദിവാദ്യങ്ങൾ.,….

  2. Sajeev P says:

    ആശംസകൾ

    അഭിവാദ്യങ്ങൾ’

  3. Jitha.N.N says:

    👍

  4. SREEKUMAR says:

    ആരോഗ്യ രംഗത്ത് ഒഴിച്ചുകൂടാൻ കഴിയാത്ത വിഭാഗമാണ് ഫാർമസിസ്റ്റുകൾ . മരുന്നുകൾ എങ്ങനെ , എപ്പോൾ , എത്ര അളവിൽ എത്ര നാളത്തേക്ക് , അവയുടെ പാർശ്വഫലങ്ങൾ മുതലായവയൊക്കെ ശാസ്തീയമായരീതിയിൽ ഉപയോഗിക്കുന്ന വിധം രോഗികൾക്ക് പറഞ്ഞു നൽകുന്നവർ.
    ആരെങ്കിലും വിചാരിച്ചാൽ ആരോഗ്യ മേഖലയിൽ ഫാർമസി വിഭാഗം ഒരിക്കലും ഇല്ലാതാവുകയുമില്ല. അവകാശങ്ങൾ നേടിയെടുക്കാൻ എപ്പോഴും സംഘടനകൾ നടത്തുന്ന ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ
    പുതിയ ഭരണസമിതി അംഗങ്ങൾ ക്കു.ആശംസകൾ.

  5. SREEKUMAR says:

    വൈദ്യുതി അല്ല പാർശ്വഫലങ്ങൾ എന്ന് വായിക്കാൻ അഭൃർത്ഥിക്കുന്നു

Leave a Reply to SREEKUMAR Cancel reply

Your email address will not be published. Required fields are marked *

© Kerala Government Pharmacists' Association 2009-2026