MNVG അടിയോടി എന്ന യുഗപ്രഭാവന്റെ പതിനഞ്ചാമത് വാർഷിക ദിനം – അനുസ്മരണം
ഇന്ത്യയിലെ ഫാർമസി രംഗത്തെ അതികായൻ ആയിരുന്ന MNVG അടിയോടിയുടെ പതിനഞ്ചാം അനുസ്മരണ ദിനത്തിൽ കോഴിക്കോട്, പന്തീരക്കാവ് ശ്രീ . MNVG അടിയോടി സ്മൃതി മണ്ഡപത്തിൽ KGPA സംസ്ഥാന നേതാക്കൾ പുഷ്പാർച്ചന നടത്തി . ഫാർമസി മേഖലയുടെ നവോത്ഥാനത്തിനു വേണ്ടി അഹോരാത്രം പ്രയത്നിച്ച കെ ജി പി എ യുടെ അഗ്രഗണ്യനായ സംഘാടകനും നേതാവുമായിരുന്നു ശ്രീ എം എൻ വി ജി അടിയോടി, എത്ര സങ്കീർണമായ പ്രശ്നങ്ങൾക്കും വളരെ നിസ്സാരമായി പരിഹാരം ഉണ്ടാക്കുന്നതിനും ഉചിതവും യുക്തവുമായ തീരുമാനം യഥാസമയത്ത് എടുക്കുന്നതിനും, ഒരു പ്രത്യേകമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഫാർമസി മേഖല എന്ന് പറയുന്നത് അദ്ദേഹത്തിൻറെ ജീവശ്വാസം തന്നെ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം ഫാർമസി മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി നിതാന്തമായ ജാഗ്രതയോടെ അദ്ദേഹമെന്നും നിലകൊണ്ടിരുന്നു. കേരളത്തിലെ സർവീസ് സംഘടനാ രംഗത്തെ എക്കാലത്തെയും വലിയ ഒരു നേതാവായി വളർന്നപ്പോഴും താൻ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിനപ്പുറം KGPA എന്നത് ഒരു വികാരമായി തന്നെ അദ്ദേഹം എന്നും നെഞ്ചിലേറ്റിയിരുന്നു. താൻ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് എന്നും കൈകൊണ്ടിരുന്ന ഒരു സംഘടനാ നേതാവായിരുന്നു ശ്രീ എം എൻവി ജി അടിയോടി അവകാശ സമരങ്ങൾ നയിക്കുന്നലുണ്ടായിരുന്ന ആർജ്ജവം ജീവനക്കാരൻ എന്ന നിലയിൽ കടമകൾ നിർവഹിക്കുന്ന കാര്യത്തിലുംഅദ്ദേഹത്തിനുണ്ടായിരുന്നു സർവീസ് സംഘടനാ പ്രവർത്തനങ്ങൾക്കൊപ്പം ഫാർമസിസ്റ്റ് എന്ന നിലയിൽ ഔഷധ രംഗത്തെ അശാസ്ത്രീയമായ പല പ്രവണതകൾക്കെതിരെ ഉയർന്ന് വന്നിരുന്ന ജനകീയ സമരങ്ങളുടെ ഒരു മുന്നണിപ്പോരാളി തന്നെയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിൽ പ്രത്യേകിച്ച് ഫാർമസി മേഖല നേരിട്ടിരുന്ന പല വെല്ലുവിളികളെയും നേരിടുന്നതിന് മുൻപന്തിയിൽ തന്നെ അദ്ദേഹം ഉണ്ടായിരുന്നു പുതു തലമുറയിൽപ്പെട്ട ഫാർമസിസ്റ്റുകൾക്ക് ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുവാൻ അടിയോടിയുടെ ഉജ്ജ്വല സ്മരണ കരുത്താകും എന്നതിൽ തർക്കമില്ല. സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡന്റ്, ഇന്ത്യൻ ഫാർമസി കൗൺസിൽ അംഗം തുടങ്ങിയ പദവികൾക്കപ്പുറം ജോയിന്റ് കൗൺസിൽ ഓഫ് സ്റേറ്റ് സർവ്വീസ് ഓർഗനൈസേഷൻസ് എന്ന പൊതു സർവ്വീസ് സംഘടനയുടെയും ജനറൽ സെക്രട്ടറി, ചെയർമാൻ, ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി എന്നീ പദവികൾ കൂടി പല ഘട്ടങ്ങളിലായി വഹിച്ചിട്ടുള്ള MNVG അടിയോടി കേരളത്തിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും സിവിൽ സർവ്വീസിൽ കാലികമായ പരിഷ്ക്കരണങ്ങൾക്ക് നേതൃത്വം നൽകി. .ആരോഗ്യ വകുപ്പിലെയും അതിനുപരിയായി സംസ്ഥാന സർക്കാർ ജീവനക്കാരുടെ അവകാശ സമര പോരാട്ടങ്ങളിലും എല്ലാ വിഭാഗങ്ങളേയും ഒത്തൊരുമിപ്പിച്ച് മുന്നേറുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിരുന്നു.
Leave a Reply