കേരള ആരോഗ്യ മോഡൽ വിജയമാക്കിയതിൽ ഫാർമസിസ്റ്റ്മാരുടെ പങ്ക് അവിസ്മരണീയം (വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി )

കേരള ഗവണ്മെന്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 19-6-22 ന് തിരുവനന്തപുരം പാളയം ഹസ്സൻ മരക്കാർ ഹാളിൽ സമാപിച്ചു. സംസ്ഥാന കമ്മറ്റി സ്വന്തമായി വാങ്ങിയ സംസ്ഥാന കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം ബഹുമാനപെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി നിർവഹിച്ചു. വി. കെ. പ്രശാന്ത് MLA അധ്യക്ഷൻ ആയിരുന്നു.
ആരോഗ്യ രംഗത്ത് ലോകത്തിനു മാതൃകയായി മാറിയ കേരള ആരോഗ്യ മോഡൽ കെട്ടിപ്പടുക്കുന്നതിൽ സർക്കാർ ഫാർമസിസ്റ്റ്മാരുടെ പങ്ക് നിസ്തുലമാണെന്ന് മന്ത്രി ശിവൻകുട്ടി സൂചിപ്പിച്ചു, സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യതയും, ഗുണനിലവാരവും ഉറപ്പാക്കാൻ ഫാർമസിസ്റ്റുകൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.എം. എൻ. വി. ജി അടിയോടി സ്മാരക ഗ്രന്ഥശാലയിലേക്ക് ആദ്യ പുസ്തകം മന്ത്രി സ്വീകരിച്ചു.എം. എൻ. വി. ജി അടിയോടി യുടെ സഹധർമ്മിണി എം. ജെ. അന്നക്കുട്ടി പുസ്തകം സമർപ്പിച്ചു.ടി. സുബ്രഹ്മണ്യൻ (ജന. സെക്രട്ടറി കെ. ജി. എൻ. എ ), സന്തോഷ്. കെ. എസ് (കെ. ജി.എൻ. യു ), വി. എസ്. സലീം (കെ. ജി. ആർ. എ ), കെ. കെ. അജയലാൽ (പി. എസ്. പി. എ ), ആർ. ബിനോയ്‌, രവി. ടി, പി. എം. ബിന്ദു, ആർ. ജയകൃഷ്ണൻ, ഇ. വി. എന്നിവർ ആശംസകൾ നേർന്നു. അഭിലാഷ് ജയറാം സ്വാഗതവും,എം. കെ. മനോജ്‌. നന്ദിയും പറഞ്ഞു.
മുൻ സംസ്ഥാന നേതാക്കൾ എം. കെ. പ്രേമാനന്ദൻ, ഡി. മുറാദ്, കെ. സി. ശശിധരൻ, ടി. എൽ മേരീസ് എന്നിവർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം ഐ. ബി സതീഷ് എം. എൽ. എ ഉദ്ഘാടനം ചെയ്തു.
കേന്ദ്രാവിഷ്കൃത ആരോഗ്യ പദ്ധതികളിൽ ഫാർമസി വിഭാഗം ഉൾപ്പെടുത്തുക, ആർദ്രം പദ്ധതിയിൽ തടഞ്ഞു വെച്ച ഫാർമസിസ്റ്റ് തസ്തികകൾ അനുവദിക്കുക,സർവീസ് കാലയളവിൽ ഒരു പ്രമോഷൻ പോലും ഇല്ലാത്ത ഇ. എസ്. ഐ വകുപ്പിലെ ഫാർമസിസ്റ്റ്മാർക്ക് പ്രമോഷൻ തസ്തികകൾ അനുവദിക്കുക.സർക്കാർ ആശുപത്രികളിൽ മുൻകൂട്ടി ഗുണനിലവാരം ഉറപ്പാക്കിയ മരുന്നുകൾ വിതരണം ചെയ്യുക.ഫാർമസി വിഭാഗം സ്‌പെഷൽ റൂൾ ഉത്തരവാക്കുക, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റോർ പരിശോധന വിഭാഗം ആരംഭിക്കുക, 1961 ലെ സ്റ്റാഫ്‌ പറ്റേൺ പരിഷ്കരിക്കുക, വർക്ക്‌ സ്റ്റഡി നടത്തുക,ഫാർമസി നിയമ വ്യവസ്ഥകൾ നടപ്പിലാക്കുക എന്നീ ആവശ്യം സമ്മേളനം ഉന്നയിച്ചു.
ഭാരവാഹികളായി എസ്. വിജയകുമാർ (പ്രസിഡണ്ട്‌), അനിത. ഡി. എൻ, രാജേഷ്കുമാർ. കെ, സദാനന്ദൻ. കെ. ടി (വൈസ് പ്രസിഡണ്ട്‌മാർ ), എം. എസ്. മനോജ്‌കുമാർ (ജനറൽ സെക്രട്ടറി ), മണികണ്ഠൻ. എം. വി, സരസ്വതി. കെ, അഭിലാഷ് ജയറാം(സെക്രട്ടറിമാർ), എം. കെ.മനോജ്‌(ട്രഷറർ ), മനോജ്‌. ടി. ജി (എഡിറ്റർ ), കെ. രൂപേഷ് (ഓഫീസ് സെക്രട്ടറി )എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

© Kerala Government Pharmacists' Association 2009-2026